‘ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടു’: 66 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച് ഏഴാം ക്ലാസുകാരൻ

0

വാഷിംഗ്ടൺ: വിദ്യാർത്ഥികളുമായി പോകുന്ന വഴിക്ക് ബോധം നഷ്ടപ്പെട്ട ഡ്രൈവർക്ക് തുണയായത് ഏഴാം ക്ലാസുകാരൻ. ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ട് വാഹനം എതിർദിശയിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. ഈ നിമിഷത്തിലാണ് പുറകിൽ നിന്നും ഈ ബാലൻ ഓടിയെത്തി വണ്ടി നിർത്തുന്നത്. ഡില്ലൻ എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് കൃത്യസമയത്ത് ഇടപെടൽ നടത്തിയത്.

66 വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോലീസിനെ വിളിച്ചു പറയാൻ ഏഴാം ക്ലാസുകാരൻ പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും. ബോധം നഷ്ടപ്പെടുന്നതിനു മുൻപ് ഡ്രൈവർ അധികൃതരെ വിവരം അറിയിച്ചിരുന്നു. ഉടൻ തന്നെ അധികൃതർ എത്തി കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തു.

Google search engine
Previous articleനടൻ മാമുക്കോയ അന്തരിച്ചു
Next article‘പൂരപ്പൊലിമയിൽ തൃശൂർ നഗരം’: കാണികളിൽ വിസ്മയം തീർത്ത് കുടമാറ്റം