‘ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴൽ’: ദുരിതബാധിതർക്ക് 45 കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0

ഡെറാഡൂൺ: ജോഷിമഠിലെ ഭൂമി ഇടിഞ്ഞു താഴലിനെ തുടർന്ന് ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 45 കോടി രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളിലും റോഡുകളിലും വിള്ളൽ സംഭവിച്ചതിനെ തുടർന്ന് ആളുകളെ പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ചിരുന്നു. ഏകദേശം 3000 ത്തോളം ജനങ്ങൾക്ക് വേണ്ടിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഒന്നര ലക്ഷം രൂപ ആയിരിക്കും കൈമാറുക. വീട്ടുസാധനങ്ങളും മറ്റും ട്രാൻസ്‌പോർട്ട് ചെയ്യാനും അവശ്യകാര്യങ്ങൾ നടപ്പിലാക്കാനും ഓരോ കുടുംബത്തിനും 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൈമാറുന്നതാണ്. ദുരന്തബാധിതരെ നിലവിൽ സുരക്ഷിത സ്ഥാനത്തേക്ക് സർക്കാർ മാറ്റിയിട്ടുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

Google search engine
Previous article‘കേരള പോലീസിൽ 828 ക്രിമിനലുകൾ’: പോലീസുകാരെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി
Next article‘വാലന്റൈൻസ് ഡേയ്ക്ക് മുൻപ് പങ്കാളിയെ കണ്ടെത്താൻ ആവശ്യപ്പെട്ട് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്’: ഫെബ്രുവരി 14 അമർ ജവാൻ ദിനമായി ആഘോഷിക്കണമെന്ന് ബജ്റംഗ്ദള്‍