‘വന്ദേഭാരതിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച് കോൺഗ്രസ്’: കീറിക്കളഞ്ഞ് ആർപിഎഫ്

0

ഷൊർണൂർ: വന്ദേഭാരത് ട്രെയിൻ ഷൊർണൂരിൽ നിർത്തിയപ്പോൾ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച് കോൺഗ്രസ്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ, ആർപിഎഫ് പോസ്റ്ററുകൾ ട്രെയിനിൽ നിന്ന് നീക്കം ചെയ്തു.

ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നുവെന്നും തന്റെ ഇടപെടലുകളെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചുവെന്നും അവകാശപ്പെട്ടു കൊണ്ട് ശ്രീകണ്ഠൻ എംപി രംഗത്തെത്തിയിരുന്നു. ശ്രീകണ്ഠനെ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചത്. തുടർന്ന്, ആർപിഎഫും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.

Google search engine
Previous article‘റാം ലല്ലയ്ക്ക് ജലാഭിഷേകം’: 8 രാജ്യങ്ങളുടെ പ്രതിനിധികൾ അയോധ്യയിൽ
Next article‘തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം’:സീതാരാമ ക്ഷേത്രത്തിന് മുന്നിലെ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി