കറണ്ട് ബിൽ വന്നത് 3,419 കോടി!: വൃദ്ധൻ ബിപി കൂടി ആശുപത്രിയിൽ

0

ഗ്വാളിയോർ: ഭീമമായ തുക കറണ്ട് ബിൽ വന്നതിനെ തുടർന്ന് ബിൽ കണ്ട വൃദ്ധൻ ആശുപത്രിയിൽ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. 3,419 കോടി രൂപയാണ് വൈദ്യുതി ബില്ലിൽ കാണിച്ച തുക.

ഗ്വാളിയോറിലെ ശിവ് വിഹാർ കോളനിയിൽ താമസിക്കുന്ന ഒരു വീട്ടിലാണ് ഇത്രയധികം തുകയുടെ വൈദ്യുതി ബിൽ വന്നത്. ബിൽ കണ്ട് ഞെട്ടി നിന്ന വീട്ടമ്മയുടെ കൈയിൽ നിന്നും ഭർത്താവിന്റെ പിതാവ് ബിൽ വാങ്ങി നോക്കി. ഇത്രയധികം തുക കണ്ടതോടെ, ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ഉയർന്നു.

നൂപുർ ശർമയ്ക്കെതിരെയുള്ള സുപ്രീം കോടതിയുടെ പരാമർശങ്ങൾ മര്യാദകേടാണ്: രൂക്ഷവിമർശനവുമായി രാജ്യത്തെ പ്രമുഖർ

തുടർന്ന്, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പിതാവിനെ വീട്ടമ്മയും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈദ്യുതി ബോർഡ് നടത്തിയ അന്വേഷണത്തിൽ ബിൽ തയ്യാറാക്കിയതിലെ പാകപ്പിഴയാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. 1,300 രൂപയായിരുന്നു യഥാർത്ഥ ബിൽ തുക. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താനും നടപടിയെടുക്കാനുമുള്ള ശ്രമങ്ങൾ വൈദ്യുതി ബോർഡ് ആരംഭിച്ചു.

Google search engine
Previous articleനൂപുർ ശർമയ്ക്കെതിരെയുള്ള സുപ്രീം കോടതിയുടെ പരാമർശങ്ങൾ മര്യാദകേടാണ്: രൂക്ഷവിമർശനവുമായി രാജ്യത്തെ പ്രമുഖർ
Next articleബിരിയാണി വാഗ്ദാനം ചെയ്ത് സ്കൂൾ കുട്ടികളെ കലക്ടറേറ്റ് മാർച്ചിനിറക്കി: കാര്യം കഴിഞ്ഞപ്പോൾ മുങ്ങി എസ്എഫ്ഐ പ്രവർത്തകർ