കളക്ടർ ഉറങ്ങിപ്പോയോ? അവധി പ്രഖ്യാപിച്ചതിൽ വ്യാപക വിമർശനം: ബാക്കിയായി സ്കൂളുകളിലെ ഉച്ചഭക്ഷണം

0

എറണാകുളം: എറണാകുളം ജില്ലയിൽ കളക്ടർ രേണുരാജ് വൈകി അവധി പ്രഖ്യാപിച്ചതിൽ വ്യാപക പ്രതിഷേധം. സ്കൂൾ വിദ്യാർത്ഥികൾ എത്തിയതിനുശേഷം 8.25 കൂടിയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. കളക്ടറുടെ ഈ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് മാതാപിതാക്കൾ ഉയർത്തിയത്.

ഇന്നലെ മുതൽ കളക്ടറുടെ പേജിൽ കയറി വിദ്യാർത്ഥികളും മാതാപിതാക്കളും അവധി വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇന്ന് രാവിലെ വരെ അവധി പ്രഖ്യാപിക്കുമെന്ന് കരുതി വിദ്യാർത്ഥികളും മാതാപിതാക്കളും കാത്തിരുന്നു. കുട്ടികളെല്ലാം സ്കൂളിൽ എത്തിയപ്പോഴാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ‘കളക്ടർ എന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലായിരുന്നോ?’, ‘ഇൻഎഫിഷ്യന്റ് കളക്ടർ’, ‘വെങ്കിട്ടരാമന്റെ ബ്രാൻഡ് ആണെന്നു തോന്നുന്നു’, എന്നിങ്ങനെ നീണ്ടുപോകുന്നു കളക്ടർക്കെതിരെയുള്ള വിമർശനങ്ങൾ.

കളക്ടർ അവധി പ്രഖ്യാപിച്ചതോടെ സ്കൂളിലെത്തിയ കുട്ടികളെല്ലാം തിരിച്ചുപോവുകയും ചെയ്തു. തുടർന്ന്,  പ്രാതലിനു വേണ്ടി തയ്യാറാക്കിയ ഭക്ഷണം ബാക്കിയായി. ഈ ഭക്ഷണം സമീപത്തുള്ള അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്തത്.

അതേസമയം, എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. മഴ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.

Google search engine
Previous article‘യുഎസ് ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കില്ല’: ഉറപ്പു നൽകി നാൻസി പെലോസി
Next articleഉക്രൈൻ ഭരണകൂടം ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി: തിരിഞ്ഞു കൊത്തി ആംനെസ്റ്റി ഇന്റർനാഷണൽ