എയിംസ് ഹാക്കിംഗ് : ചോർന്നത് അമിത് ഷാ അടക്കമുള്ളവരുടെ രോഗ വിവരങ്ങൾ

0

ന്യൂഡൽഹി: എയിംസിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ചോര്‍ന്നുവെന്ന് സൂചനകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ രോഗവിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, കൊവാക്സിൻ, കോവിഷിൽഡ്  എന്നിവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്ഐവി ബാധിച്ചവരുടെ വിവരങ്ങൾ, പീഡനക്കേസിലെ ഇരകളുടെ വൈദ്യ പരിശോധനകളുടെ റിപ്പോർട്ടുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

ഡാറ്റകൾ തിരിച്ചെടുത്താൽ തന്നെ റാൻസംവെയർ ആക്രമണം ആയതിനാൽ പകുതിയിൽ അധികവും നഷ്ടപ്പെടുമെന്ന് പബ്ലിക് ഹെൽത്ത് റിസോഴ്സ് നെറ്റ്‌വർക്ക് നാഷണൽ കൺവീനർ ഡോ. വി. ആർ രാമൻ അറിയിച്ചു. അതേസമയം, ഹാക്കിംഗ് നടത്തിയ തട്ടിപ്പുകാർ 200 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ഡൽഹി പോലീസ് ഇത് നിഷേധിക്കുകയും ചെയ്തു. സെർവർ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

Google search engine
Previous articleകയ്യടിച്ചത് വെറുതെയായോ? : വിദേശ വിദ്യാർഥികളുടെ എണ്ണം വെട്ടി കുറയ്ക്കാനൊരുങ്ങി സുനക്
Next article‘വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കുകയില്ല’: പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി