‘മാൻഡോസ് ചുഴലിക്കാറ്റ്’: ചെന്നൈയിലും കേരളത്തിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

0

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ഇന്ന് തീരും തൊടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശ്രീഹരിക്കോട്ടക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ചെന്നൈക്ക് സമീപമുള്ള മഹാബലിപുരത്തു കൂടിയായിരിക്കും കര തൊടുന്നതിന് തുടക്കമാവുകയെന്ന സൂചനയും നൽകുന്നുണ്ട്.

ചെന്നൈയിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും മറ്റന്നാളും തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിലും കനത്ത മഴയുണ്ടാകും. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 6 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Google search engine
Previous article‘മത പോലീസിനെതിരെയുള്ള പ്രതിഷേധം’: ആദ്യം അറസ്റ്റിലായ ഷെക്കാരിയെ തൂക്കിക്കൊന്ന് ഇറാൻ
Next article‘വിവാഹമോചനത്തിനായുള്ള ഒരു വർഷത്തെ കാത്തിരിപ്പ്’: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി