പ്രമുഖരായ ഇന്ത്യക്കാരെ വധിക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ടീം : വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ഹിറ്റ്ലിസ്റ്റിലെന്ന് എൻഐഎ

0

ന്യൂഡൽഹി: ഇന്ത്യയിലുള്ള പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ട് കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പുതിയ ടീം രൂപീകരിച്ചതായി മുന്നറിയിപ്പു നൽകി ദേശീയ അന്വേഷണ ഏജൻസി. സമ്പന്നരായ വ്യവസായികൾ, രാഷ്ട്രീയ നായകന്മാർ, സെലിബ്രിറ്റികൾ തുടങ്ങിയവരാണ് ദാവൂദിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളതെന്നാണ് എൻഐഎ മുന്നറിയിപ്പ്.

രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ വധിക്കാൻ വേണ്ടിയാണ് ദാവൂദ് പുതിയ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളും ആധുനിക ആയുധങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും, ഓരോ കൊലപാതകങ്ങളുടെയും വിവിധ ഭാഗങ്ങളിൽ അസ്ഥിരത സൃഷ്ടിക്കുമെന്നും ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലാണ് പ്രധാനമായും ആക്രമണങ്ങൾ നടക്കുകയെന്നും എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദ്, ഇന്ത്യയിൽ നിലനിൽപ്പില്ലാതായതോടെ ദുബായിലേക്ക് പറന്നു. നിലവിൽ, പാകിസ്ഥാനിൽ ഇരുന്നു കൊണ്ടാണ് ഇയാൾ ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്ക്‌ പദ്ധതിയിടുന്നത്. പുതിയ സഹോദരൻ ഇഖ്ബാൽ ഇബ്രാഹിം കസ്കറെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയ കേസിൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Google search engine
Previous articleഅഹമ്മദാബാദ് സ്ഫോടനക്കേസ് : കൊല്ലാൻ ലക്ഷ്യമിട്ട ഹൈ പ്രൊഫൈൽ ടാർഗറ്റ് നരേന്ദ്രമോദിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
Next articleസമരക്കാർക്ക് നേരെ ഗ്രനേഡ് പ്രയോഗം, പെപ്പർ സ്പ്രേ, 170 അറസ്റ്റ് : ക്ഷമകെട്ട് കാനഡ പോലീസ്