‘താനൂർ ബോട്ടപകടം, മരണം 22 കവിഞ്ഞു’: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

0

മലപ്പുറം: താനൂർ ബോട്ടപകടത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. അപകടത്തിൽ 22 പേരാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അനുശോചനം അറിയിച്ചു.

ഒരു കുടുംബത്തിലെ 14 പേർ അപകടത്തിൽ മരണമടഞ്ഞു. ഇവരുടെ ബന്ധുക്കളായ രണ്ടുപേർക്കും ജീവൻ നഷ്ടമായി. രണ്ടുപേർ അപകടത്തിലും പെട്ടിട്ടുണ്ട്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലെ 10 പേരാണ് അപകടത്തിൽ മരിച്ചത്.

ബോട്ടിൽ എത്ര പേരുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ബോട്ടുടമ താനൂർ സ്വദേശി നാസർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപ മാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. ബോട്ടു മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫിന്റെ തിരച്ചിൽ ആരംഭിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. 

Google search engine
Previous article‘അഴുക്കുചാലിൽ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ’: കനാലിലേക്ക് എടുത്തുചാടി ജനങ്ങൾ
Next article‘ഡോക്ടറുടെ കൊലപാതകം’: എഫ്ഐആറിൽ വൈരുദ്ധ്യം, സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി