രാജ്യത്തെ വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത്: വിശ്വാസ്യതയിൽ ഒന്നാമത് സൈന്യം, തൊട്ടുപിറകിൽ ആർബിഐയും പ്രധാനമന്ത്രിയുടെ ഓഫീസും

0

ന്യൂഡൽഹി: രാജ്യത്തെ വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ട് ഇപ്സോസ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് പ്രതിരോധ സേനയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആർബിഐയും പ്രധാനമന്ത്രിയുടെ ഓഫീസും ഇടം പിടിച്ചിരിക്കുന്നു.

സുപ്രീം കോടതി നാലാം സ്ഥാനത്താണ് നിൽക്കുന്നത്. അഞ്ചും ഏഴും എട്ടും  സ്ഥാനങ്ങളിൽ സിബിഐയും പാർലമെന്റും മാധ്യമങ്ങളും ഇടം പിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒമ്പതാം സ്ഥാനമാണ് നേടിയിരിക്കുന്നത്.

ഈ പട്ടികയിൽ ഏറ്റവും പിറകിലാണ് രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളുമുള്ളത്. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റുന്നതിൽ ഇവർ ഏറ്റവും പിറകിലാണെന്ന് പട്ടികയിൽ നിന്നും വ്യക്തമാകുന്നുണ്ട്. മതമേലാധ്യക്ഷൻമാർ, സമുദായ നേതാക്കൾ എന്നിവരിലും വിശ്വാസം കുറവായാണ് ജനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാളിലോ സ്ഥാപനത്തിലോ തോന്നുന്ന വിശ്വാസ്യതയെന്നാൽ അവരിലുള്ള ധാർമ്മികത, ബഹുമാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു.

Google search engine
Previous article‘കാണാതായിട്ട് 38 വർഷങ്ങൾ’: സിയാച്ചിനിൽ നിന്നും സൈനികന്റെ മൃതദേഹം കണ്ടെടുത്തു
Next articleപത്തുമക്കളുണ്ടോ?, എന്നാൽ സമ്മാനമുണ്ട്: അമ്മമാർക്ക് വൻതുക ഓഫർ ചെയ്ത് പുടിൻ