‘മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് പോകാൻ കുട്ടികൾക്ക് ഭയം’: ഒഡീഷയിലെ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി

0

ഭുവനേശ്വർ: ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. സര്‍ക്കാര്‍ സ്‌കൂളായ ബഹനാഗ നോഡലിലെ കെട്ടിടങ്ങളാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്. ഇവിടുത്തെ ക്ലാസ് മുറികളാണ് താൽക്കാലികമായി അധികൃതർ മോർച്ചറികളായി മാറ്റിയത്.

അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തകര്‍ കിട്ടിയ മൃതദേഹങ്ങളെല്ലാം ആദ്യം സൂക്ഷിച്ചതും ഈ സ്‌കൂളിലായിരുന്നു. പിന്നീടാണ് ബാലസോറിലെയും ഭുവനേശ്വറിലെയും ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മാറ്റിയത്. ഇതോടെ, സ്കൂളിലേക്ക് പോകാൻ ചെറിയ കുട്ടികൾക്ക് ഭയമുണ്ടായിരുന്നു. പിന്നീട്, സ്കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളും അധ്യാപകരും രംഗത്തെത്തുകയായിരുന്നു. ഇതോടെ, 65 വര്‍ഷം പഴക്കമുള്ള സ്കൂള്‍ പൊളിക്കാൻ ഹെഡ്മിസ്ട്രസ് അടക്കമുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ആറ് ക്ലാസ് മുറികളിലും ഹാളുകളിലുമായിരുന്നു മൃതദേഹങ്ങള്‍ കിടത്തിയിരുന്നത്. എന്നാല്‍, എല്ലാ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സ്‌കൂളും ക്ലാസ് മുറികളും പലതവണ വൃത്തിയാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മനസ്സിൽ മായാതെ കിടക്കുകയാണ്. മറ്റു ചിലർ അന്ധവിശ്വാസങ്ങളുടെ പുറത്താണ് സ്കൂളിലേക്ക് പ്രവേശിക്കാതെ നിൽക്കുന്നത്.

Google search engine
Previous article‘ട്രെയിൻ ദുരന്തത്തിൽ പഴുതടച്ച അന്വേഷണം നടത്തും’: ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി
Next article‘ജോണി ഡെപ്പിന് ഒരു മില്യൺ നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്’: പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ്