‘അവസാന ചാൻസാണ്, ഒരുമിച്ചു നിന്നില്ലെങ്കിൽ ഇലക്ഷൻ കഴിഞ്ഞാൽ വീട്ടിലിരിക്കേണ്ടി വരും’ : കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

0

ഡൽഹി: കോൺഗ്രസിന് ശക്തമായ മുന്നറിയിപ്പ് നൽകി രാജ്യസഭ എംപി ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശിലെ രത്ലം ജില്ലയിൽ, പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. ഇപ്പോൾ ഒരുമിച്ച് നിൽക്കാനും യോജിച്ച് പ്രവർത്തിക്കാനും കോൺഗ്രസ് പ്രവർത്തകർ തയ്യാറായില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. 2023-ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നമുക്ക് ലഭിക്കുന്ന അവസാന ചാൻസാണ്. അത് കളഞ്ഞാൽ പിന്നെ വീട്ടിലിരിക്കേണ്ടി വരും’ ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

കോൺഗ്രസ് ഏറ്റവും അധികം തമ്മിൽതല്ലും ഗ്രൂപ്പ് വഴക്കും നേരിടുന്ന രണ്ട് സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവ. ഇവിടങ്ങളിൽ പാർട്ടിയുടെ യുവജന നേതൃത്വവും, മുതിർന്ന നേതാക്കളും തമ്മിൽ ചേരിപ്പോര് രൂക്ഷമാണ്. കഴിഞ്ഞവർഷമാണ്, അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയിലേക്ക് പോയത്.

Google search engine
Previous articleസമരക്കാർക്ക് നേരെ ഗ്രനേഡ് പ്രയോഗം, പെപ്പർ സ്പ്രേ, 170 അറസ്റ്റ് : ക്ഷമകെട്ട് കാനഡ പോലീസ്
Next articleകൊല്ലപ്പെട്ട ബജ്റംഗ്ദൾ പ്രവർത്തകന്റെ വിലാപയാത്രയ്ക്ക് നേരെ കല്ലേറ് : നാലു പേർക്ക് പരിക്ക്