‘മനുഷ്യത്തല കടിച്ചുകൊണ്ട് ഓടുന്ന തെരുവ് നായ’: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0

മെക്സിക്കോ: മനുഷ്യ തല കടിച്ചു കൊണ്ടു പോകുന്ന നായയെ കണ്ട് ഭീതിയിലായി നഗരം. മെക്സിക്കോയിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് നായയുടെ വായിൽ നിന്നും മനുഷ്യ തല പിടിച്ചെടുക്കാൻ പോലീസിന് കഴിഞ്ഞത്.

മോണ്ടെ എസ്‌കോബെഡോ നഗരത്തില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയില്‍ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന്, പോലീസ് പരിശോധന നടത്തുന്നതിനിടയിലാണ് നായ മനുഷ്യ തല കടിച്ചെടുത്ത് ഓടിയത്.

നായ തലയുമായി ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Google search engine
Previous article‘നരേന്ദ്ര മോദി യഥാർത്ഥ രാജ്യസ്നേഹി’: ഇന്ത്യയ്ക്ക് വേണ്ടി ചെയ്തത് അനവധി കാര്യങ്ങളെന്ന് പുടിൻ
Next article‘ഷാരോൺ കൊലപാതകം’ :പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ