‘ബസ്സ് നിർത്തിക്കാൻ മൂന്നു വയസ്സുകാരനെ ബസ്സിന്റെ മുന്നിലേക്ക് എറിഞ്ഞു’: പിതാവിന്റെ ക്രൂരതയ്ക്ക് മുന്നിൽ നടുങ്ങി നഗരം

0

നർനൗൾ: ബസ് നിർത്തിക്കാൻ വേണ്ടി മൂന്നു വയസ്സുകാരനെ ബസ്സിലേക്ക് മുന്നിലേക്ക് എറിഞ്ഞ് പിതാവ്. ഹരിയാനയിലാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട പിതാവ് ബസ്സ് നിർത്തിക്കാൻ വേണ്ടി കുട്ടിയെ ബസ്സിനു മുന്നിലേക്ക് എറിയുകയായിരുന്നു.

കുട്ടിയുമായി ബസ്റ്റോപ്പിനു മുന്നിൽ നിൽക്കുകയായിരുന്നു സുരേന്ദ്ര സിംഗ്. ബസ് നിർത്തുന്നില്ലെന്ന് കണ്ടതോടെ നിർത്തിക്കാൻ വേണ്ടി കുട്ടിയെ ബസ്സിന് മുന്നിലേക്ക് എറിഞ്ഞു. സമീപവാസിയായ കടയുടമ്മ സംഭവം കണ്ട് അലറി വിളിച്ചതോടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തുടർന്ന്, കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

പ്രദേശത്ത് ആളുകൾ തടിച്ചു കൂടുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ ഇയാളെ ഭാര്യ ദിവസങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ സാമൂഹ്യപ്രവർത്തകനായ വിനോദ് കുമാർ ഏറ്റെടുക്കുകയും ശേഷവും മുത്തശ്ശിക്ക് കൈമാറുകയും ചെയ്യുമെന്ന് അറിയിച്ചു.

Google search engine
Previous article‘മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം’: ദേശീയതലത്തിൽ ഉയർത്തുമെന്ന് ഗവർണർ
Next article‘ഹണി ട്രാപ്പിൽ പ്രവാസിയെ കുടുക്കി യുവതി’: ലക്ഷങ്ങൾ തട്ടിയത് ഇല്ലാത്ത സ്തനാർബുദത്തിന്റെ പേരിൽ