‘മദ്യപിച്ച് ലക്കുകെട്ട് പതിനാലുകാരി റോഡിൽ’: വീട്ടിലെത്തിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

0

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട പെൺകുട്ടിയെ വീട്ടിലെത്തിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. അയൽവീട്ടിലെ ഫ്രിഡ്ജിൽ നിന്നും ബിയർ എടുത്ത് കുടിച്ച് സമനില തെറ്റിയ പതിനാലുകാരിയെ യുവാക്കൾ വീട്ടിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ കാറിൽ കയറുന്നത് കണ്ട ചിലർ കുട്ടിക്ക് മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്ന ആരോപണമാണ് യുവാക്കൾക്കെതിരെ ഉയർത്തിയത്.

റോഡിലൂടെ മദ്യപാനികളെ പോലെ പെരുമാറുന്ന പെൺകുട്ടിയെ കണ്ട യുവാക്കൾ കാറിൽ കയറ്റി വീട്ടിലെത്തിച്ച് വാതിൽ അടച്ചിടുകയായിരുന്നു. തുടർന്ന്, 14കാരിയെ കാറിൽ കയറ്റി ആരോ കടത്തിക്കൊണ്ടുപോയി എന്ന വാർത്ത നാട്ടിൽ പ്രചരിച്ചു. പിന്നീട്, വീട്ടിൽ ബോധരഹിതയായ പെൺകുട്ടിയെ കണ്ടപ്പോൾ യുവാക്കൾ പീഡിപ്പിച്ചുവെന്ന വാർത്ത പ്രചരിക്കുകയും ചെയ്തു.

ഇതേത്തുടർന്ന്, പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തുകയും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. 14കാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ യുവാക്കളെ വെറുതെ വിടുകയായിരുന്നു. തുടർന്ന്, ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ താൻ ബിയർ കഴിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്തു.

Google search engine
Previous articleഅണുബോംബിടുമെന്ന് റഷ്യൻ ഭീഷണി: പുടിൻ വെറുതേ പറയില്ലെന്ന് സെലൻസ്കി
Next articleഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു