‘ഭീകരർ വധിച്ച മകളുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് ഐഫോൺ’: കോടീശ്വരനായ പിതാവിന്റെ വിവരണം ഇങ്ങനെ

0

വാഷിംഗ്‌ടൺ: ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയ മകളുടെ മൃതദേഹം കണ്ടെത്താൻ പിതാവിനെ സഹായിച്ചത് ഐഫോൺ. ഡാനിയേൽ വാൾഡ്മാൻ(24) എന്ന അമേരിക്കൻ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡാനിയേൽ ഉപയോഗിച്ചിരുന്ന ഫോണും ആപ്പിൾ വാച്ചും പിതാവ് ഇയാൽ വാൾഡ്മാൻ ട്രാക്ക് ചെയ്യുകയായിരുന്നു. ഐടി മൾട്ടിനാഷണൽ മെലനോക്സിന്റെ സ്ഥാപകനാണ് ഇദ്ദേഹം.

തെക്കൻ ഇസ്രായേലിലെ നോവ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് യുവതി ഇസ്രായേലിൽ എത്തിയത്. പരിപാടി നടക്കുന്നതിനിടയിൽ തീവ്രവാദികൾ ഭീകരാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ 260 പേരാണ് കൊല്ലപ്പെട്ടത്.
നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഡാനിയേലിന്റെ മൃതദേഹം ലഭിക്കുന്നതിന് മുൻപ് വരെ ബന്ദികളാക്കിയവരിൽ തന്റെ മകളും ഉണ്ടാകുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. പിന്നിടാണ്, ഡാനിയേൽ കൊല്ലപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.

ഇസ്രായേലിലെത്തി മൂന്നു മണിക്കൂറിനു ശേഷമാണ് ഇദ്ദേഹം മകൾ സഞ്ചരിച്ച കാർ കണ്ടെത്തിയത്. ഡാനിയേലിന്റെ ഫോണിൽ നിന്നും ലഭിച്ച ക്രാഷ് കോളിന്റെ സഹായത്തോടെ അവർ സഞ്ചരിച്ച കാറാണെന്ന് വാൾഡ്മാൻ ഉറപ്പുവരുത്തുകയായിരുന്നു. മകൾ തന്റെ ബോയ്ഫ്രണ്ടിനോടൊപ്പം സംഗീതം ആസ്വദിക്കാൻ എത്തിയതായിരുന്നുവെന്നും അവൾ വളരെ സന്തോഷവതി ആയിരുന്നുവെന്നും പിതാവ് പറഞ്ഞു.

Google search engine
Previous article‘പലസ്തീനിലെ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല’: മുന്നറിയിപ്പുമായി നെതന്യാഹു
Next article‘ജമ്മുകശ്മീരിൽ ഭീകരവാദം അതിന്റെ അവസാനശ്വാസം എടുക്കുന്നു’: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ