യുഎസിന് ഭയമുണ്ട്: നാൻസി പെലോസിയ്ക്ക് അകമ്പടി സേവിച്ചത് 8 എഫ്-15 യുദ്ധവിമാനങ്ങൾ, 5 ടാങ്കറുകൾ

0

വാഷിംഗ്ടൺ: ചൈനയുടെ ആക്രമണഭീഷണി യുഎസ് ഭരണകൂടം കാര്യമായിത്തന്നെയാണ് എടുത്തിരിക്കുന്നത്. ഇതിന്റെ സുപ്രധാന തെളിവാണ് സ്പീക്കർ നാൻസി പെലോസിയ്‌ക്ക് സുരക്ഷയൊരുക്കാൻ അര സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ അവരുടെ വിമാനത്തിന് അകമ്പടി സേവിച്ചത്.

തായ്‌വാൻ ലക്ഷ്യമാക്കി മലേഷ്യയിൽ നിന്നുമാണ് നാൻസിയുടെ സ്പാർ19 വിമാനം പറന്നുയർന്നത്. അതോടൊപ്പം തന്നെ, ജപ്പാന്റെ ഒക്കിനാവയിലുള്ള കഡേന എയർബേസിൽ നിന്നും എട്ട് എഫ്-15 യുദ്ധവിമാനങ്ങൾ ടേക്-ഓഫ് ചെയ്തിരുന്നു. അപ്രതീക്ഷിത പ്രതിസന്ധിയെങ്ങാനും സംജാതമായാൽ, ഇന്ധനക്ഷാമം നേരിടാതിരിക്കാൻ വേണ്ടി ഒപ്പം 5 ടാങ്കർ വിമാനങ്ങളുമുണ്ടായിരുന്നു.

മുന്നിലും പിന്നിലും വശങ്ങളിലും ഈ യുദ്ധവിമാനങ്ങൾ നൽകിയ സുരക്ഷയിലാണ് നാൻസി പെലോസിയുടെ യാത്രാവിമാനം സുരക്ഷിതമായി തായ്‌വാനിൽ പറന്നിറങ്ങിയത്. ഫ്ലൈറ്റ്റഡാർ.കോം ഈ വിമാനങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ആയ ടാസ്സ്‌, എൻഎച്ച്കെ എന്നിവ റിപ്പോർട്ട് ചെയ്യുന്നു.

Google search engine
Previous articleഅടിവസ്ത്രത്തിനുള്ളിൽ കഞ്ചാവ്, ‘വേടൻ’ പിടിയിൽ: എക്സൈസ് പൊക്കിയത് വാഹനപരിശോധനയ്ക്കിടെ
Next article‘യുഎസ് ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കില്ല’: ഉറപ്പു നൽകി നാൻസി പെലോസി