‘രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം’: തിരഞ്ഞെടുപ്പ് കമ്മീഷൻ

0

ന്യൂഡൽഹി: രാജ്യത്തെവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാനുള്ള സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ  സ്ഥാപിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. വോട്ടിംഗ് മെഷീനിൽ ഇതിനായി സമഗ്ര പരിഷ്കാരം നടത്തും.

വോട്ടവകാശം സംരക്ഷിക്കാനും കള്ളവോട്ട് തടയാനുമാണ് ഈ പദ്ധതിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച എം 3 ​ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാതെ വോട്ട് ചെയ്യാൻ സാധിക്കും.

യുവാക്കൾ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രാഷ്‌ട്രീയപാർട്ടികൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്.

Google search engine
Previous articleപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച, കസവ് വേഷ്ടിയും കൃഷ്ണവേഷവും സമ്മാനിച്ച് മുഖ്യമന്ത്രി
Next article‘ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു’: ആഹ്ലാദാരവങ്ങളോടെ ജനങ്ങൾ