യൂറോപ്യൻ യൂണിയൻ യുദ്ധവിമാനങ്ങൾ ഉക്രൈനിലേക്ക്

0

ബ്രസൽസ്: ഉക്രൈന് മാരകമായ പ്രഹരശേഷിയുള്ള ആയുധങ്ങൾ നൽകുമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. സംഘടനയുടെ വിദേശകാര്യ വക്താവായ ജോസഫ് ബോറെലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏതാണ്ട് 500 മില്യൺ യൂറോയുടെ പ്രതിരോധ പാക്കേജാണ് യൂറോപ്യൻ യൂണിയൻ ഉക്രയിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. തോക്കുകൾ, ബോംബുകൾ, അവശ്യ ജീവൻരക്ഷാ മരുന്നുകൾ ഇവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടും. ഇതിൽ, 450 ബില്യൻ ഡോളറും മാരകമായ പ്രഹരശേഷിയുള്ള ആയുധങ്ങളാണ്.

പോർവിമാനങ്ങൾ വരെ തങ്ങൾ ഉക്രൈനു നൽകുമെന്ന് ജോസഫ് ബോറെൽ വ്യക്തമാക്കി. ഉക്രൈന് കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങൾ നൽകാൻ വിദേശകാര്യമന്ത്രി ദ്മിത്രോ കുലേബ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, മിഗ്-29, സുഖോയ് എസ്യു-24 മുതലായ യുദ്ധവിമാനങ്ങളാണ് ഉക്രൈൻ ഉപയോഗിക്കുന്നത്.

Google search engine
Previous articleഉക്രൈനിലെ അണക്കെട്ട് റഷ്യ ബോംബ് വെച്ചു തകർത്തു
Next articleഇസഡ് കോഡ് : ഉക്രൈനിലൂടെ പായുന്ന റഷ്യൻ പീരങ്കികളിലെ രഹസ്യകോഡിന്റെ അർത്ഥമെന്ത്?