പുകവലിച്ചത് പിടികൂടി : യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് എട്ടുവയസുകാരൻ

0

മുംബൈ: പുകവലിച്ചത് അമ്മ പിടികൂടിയതിന് പിന്നാലെ, യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന വ്യാജ ആരോപണവുമായി എട്ടുവയസുകാരൻ. ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെ 18 വയസുള്ള യുവാവിനെ മുംബൈ പ്രത്യേക കോടതി വെറുതെ വിട്ടു. യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്.

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2017 നവംബറിലാണ്. പുകവലിച്ചത് പിടികൂടിയ കുട്ടിയുടെ അമ്മ, കുട്ടിയുടെ മറ്റ് ചീത്ത സ്വാഭാവങ്ങളെ കുറിച്ചും അന്വേഷിച്ചു. അപ്പോഴാണ്, അടുത്തുള്ള മുൻസിപ്പൽ സ്കൂളിന്റെ ബാത്‌റൂമിൽ വെച്ച്, 18 വയസുള്ള യുവാവ് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് അമ്മയോട് കുട്ടി പറയുന്നത്. തുടർന്ന്, 8 വയസുകാരന്റെ അമ്മ യുവാവിനെതിരെ പോലീസിൽ പരാതിപ്പെടുകയും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടിയുടെ മൊഴിയിലെ അസ്വാഭാവികത കോടതി നിരീക്ഷിച്ചു. മാത്രമല്ല, ആരോപണം തെളിയിക്കുന്നതിന് വേണ്ട തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കുട്ടിയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി യുവാവിനെ വെറുതെ വിട്ടത്.

Google search engine
Previous article‘മുസ്ലിംപള്ളികളിലെ ഉച്ചഭാഷിണി മാറ്റണം, അല്ലെങ്കിലവിടെ അതിനേക്കാൾ ഉറക്കെ ഹനുമാൻ ചാലിസ മുഴങ്ങും’ : രാജ് താക്കറെ
Next articleകുത്തബ് മിനാർ കോംപ്ലക്സിലെ 27 ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണം : ഡൽഹി കോടതിയിൽ ഹർജി