‘ബൈഡന്റെ വീട്ടിൽ റെയ്ഡ് നടത്തി എഫ്ബിഐ’: കണ്ടെടുത്തത് 6 രഹസ്യ രേഖകൾ

0

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വീട്ടിൽ റെയ്ഡ് നടത്തി എഫ്ബിഐ. ബൈഡന്റെ ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ  ക്ലാസിഫിക്കേഷൻ അടയാളപ്പെടുത്തലുകളുള്ള 6 രേഖകളാണ് കണ്ടെടുത്തത്.

അദ്ദേഹം സെനറ്ററായിരുന്ന സമയത്തെയും വൈസ് പ്രസിഡണ്ടായിരുന്ന സമയത്തെയും രേഖകളാണ് കണ്ടെടുത്തിരിക്കുന്നതെന്ന് അഭിഭാഷകൻ ബോബ് ബോവർ അറിയിച്ചു. ഇതിൽ ബൈഡൻ കൈ കൊണ്ട് എഴുതിയ രേഖകളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശോധന നടക്കുമ്പോൾ ജോ ബൈഡനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും തിരച്ചിൽ നടത്താൻ അദ്ദേഹം അനുവാദം നൽകിയിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.

കണ്ടെത്തിയ രേഖകൾ സംഘം ഉടൻ തന്നെ നാഷണൽ ആർക്കൈവ്സിനും നീതിന്യായ വകുപ്പിനും കൈമാറിയിട്ടുണ്ട്. പ്രസിഡൻഷ്യൽ റെക്കോർഡ്സ് ആക്ട് പ്രകാരം , ഒരു പ്രസിഡന്റിന്റെ ഭരണം കഴിഞ്ഞാൽ അത് സംബന്ധിച്ച എല്ലാ രേഖകളും നാഷണൽ ആർക്കൈവ്സിലേക്ക് മാറ്റി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഈ രേഖകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അന്വേഷിക്കാൻ റോബർട്ട് ഹർ എന്ന പ്രത്യേക അഭിഭാഷകന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Google search engine
Previous article‘ബിബിസി ഡോക്യുമെന്ററി വിവാദം’: മോദിയെ പിന്തുണച്ച് ഋഷി സുനക്
Next article‘ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞത് മാർക്കറ്റിങ്ങിനുവേണ്ടി, സ്വയം വെട്ടിലായി യുവാവ്