‘ഡോക്ടറുടെ കൊലപാതകം’: എഫ്ഐആറിൽ വൈരുദ്ധ്യം, സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

0

തിരുവനന്തപുരം: വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതി സന്ദീപിന്റെ കുത്തേറ്റ് ഡോ: വന്ദന(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന്, സംസ്ഥാനത്ത് ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്.

സർക്കാരിനെതിരെ വ്യാപക  വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഡോക്ടർമാരെ സംരക്ഷിക്കുവാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടാൻ കോടതി പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാവാത്ത സംഭവങ്ങളാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നില്ലേ എന്നും പോലീസിന് ജാഗ്രത വേണമായിരുന്നുവെന്ന വിമർശനവും കോടതി നടത്തി. പ്രത്യേക സിറ്റിങ്ങിലാണ് ഹൈക്കോടതിയുടെ പരാമർശം.

അതേസമയം, എഫ്ഐആറിൽ വൈരുദ്ധ്യമുണ്ട്. ആദ്യം കുത്തേറ്റത് വന്ദനക്കാണെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, പോലീസിനെ കുത്തിയതിന് ശേഷമാണ് വന്ദനയെ കുത്തിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. വന്ദനയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് പോലീസിന് കുത്തേറ്റിട്ടുള്ളതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Google search engine
Previous article‘താനൂർ ബോട്ടപകടം, മരണം 22 കവിഞ്ഞു’: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം
Next article‘കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടർ വന്ദനയുടെ പേര് നൽകും’: നിർദ്ദേശവുമായി ആരോഗ്യ മന്ത്രി