‘നിർബന്ധിത മതപരിവർത്തനം ഗൗരവകരം’: രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി

0

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവകരമെന്ന് സുപ്രീംകോടതി. മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

മതപരിവർത്തനത്തിനെതിരെ സ്വീകരിക്കാൻ പോകുന്ന നടപടികൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ജസ്റ്റിസ് എം.ആർ ഷാ, ഹിമ കോലി എന്നിവരുടെ അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും എന്നാൽ അത് നിർബന്ധിത മതപരിവർത്തനം നടത്താനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

മധ്യപ്രദേശ്, ഒഡീഷ്യ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമമുണ്ടെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

Google search engine
Previous article‘തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു’: ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി നേതാവ്
Next article‘രാജീവ് ഗാന്ധി വധക്കേസ്’: ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തും