‘തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു’: ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി നേതാവ്

0

ന്യൂഡൽഹി: ഡൽഹി നഗര നഗരസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി ആം ആദ്മി നേതാവ്. മുൻ കൗൺസിലർ ഹസീബ് ഉൾ ഹസനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ടെലിഫോൺ ടവറിന്റെ മുകളിൽ കയറി നിന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആം ആദ്മി നേതാക്കളായ ദുർഗേഷ് പതക്കും അതിഷിമാണ് ഉത്തരവാദികൾ എന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ബാങ്കിനെ സംബന്ധിച്ചിട്ടുള്ള രേഖകൾ ഇവർ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും തനിക്ക് അത് തിരികെ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവത്തെ തുടർന്ന് ആം ആദ്മി പാർട്ടി ഇതുവരെ  പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് ലൈവിലൂടെയാണ് ഹസൻ പ്രതികരിച്ചത്. തുടർന്ന്, താൻ എത്ര ഉയരത്തിലാണ് നിൽക്കുന്നതെന്ന് കാണിക്കാൻ വേണ്ടി അദ്ദേഹം ക്യാമറ താഴേക്കും ഫോക്കസ് ചെയ്തു.
തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി നിർത്തുമോ എന്നതിൽ ആശങ്കയില്ലെന്നും തന്റെ രേഖകൾ തിരികെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Google search engine
Previous articleരാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി
Next article‘നിർബന്ധിത മതപരിവർത്തനം ഗൗരവകരം’: രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി