‘കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും’: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

0

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉടൻ തന്നെ ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഏറെ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്.

ആദ്യത്തെ രണ്ടു വർഷത്തിൽ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്കും പിന്നീടുള്ള മൂന്ന് വർഷം ഡി കെ ശിവകുമാറിനുമാണ് മുഖ്യമന്ത്രിസ്ഥാനം നൽകുക. ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യം ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടാതെ, നേതാക്കൾക്ക് പ്രധാനപ്പെട്ട വകുപ്പുകൾ നൽകണമെന്നും ഇത് സംബന്ധിച്ച കൃത്യമായ ഉറപ്പു നൽകണമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

Google search engine
Previous article‘കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോക്ടർ വന്ദനയുടെ പേര് നൽകും’: നിർദ്ദേശവുമായി ആരോഗ്യ മന്ത്രി
Next article‘2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ’: സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറിയെടുക്കാം