‘പുടിൻ കുലുങ്ങുന്നില്ല, പൂച്ചയെ വിരട്ടാം’ : റഷ്യൻ പൂച്ചകളെ മത്സരങ്ങളിൽ നിന്നും വിലക്കി ഫ്രാൻസ്

0

പാരിസ്: റഷ്യൻ പൂച്ചകളെ മത്സരങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് അന്താരാഷ്ട്ര പൂച്ചപ്രേമികളുടെ സംഘടന. റഷ്യൻ ഉടമസ്ഥരുടെയും സംഘടനകളുടെയും പൂച്ചകളെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് സംഘടന ഉത്തരവ് പുറപ്പെടുവിച്ചു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് സംഘടനയുടെ ഈ പ്രതിഷേധം. 1949-ൽ രൂപപ്പെട്ട ഇന്റർനാഷണൽ ഫീലൈൻ ഫെഡറേഷൻ, പാരിസ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. 39 രാജ്യങ്ങളിൽ നിന്നായി ലോകത്തുടനീളം 41 അംഗങ്ങൾ ഉണ്ട് ഈ സംഘടനയ്ക്ക്.

എഴുനൂറിലധികം മത്സരങ്ങളിലായി രണ്ടു ലക്ഷത്തിലധികം പൂച്ചകളെയാണ് സംഘടന പ്രതിവർഷം അണിനിരത്താറ്. റഷ്യൻ പൂച്ചകളെ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്താലും പൂച്ചകളുടെ പെഡിഗ്രി ബുക്കിൽ അവയെ രജിസ്റ്റർ ചെയ്യില്ലെന്നും സംഘടന തീരുമാനമെടുത്തു.

Source: Sputnik

Kindly help us to grow, Like our Page

https://www.facebook.com/freepress24

Google search engine
Previous articleഅമേരിക്കയുടെ ക്ലസ്റ്റർ ബോംബും ഭക്ഷണ പാക്കറ്റുകളും : അഫ്ഗാനി കുട്ടികൾ ചിതറിത്തെറിച്ച കഥ
Next articleപാകിസ്ഥാൻ നൽകിയത് ചീഞ്ഞ ഗോതമ്പ്, ഇന്ത്യയുടേത് നന്നായിരുന്നു : താലിബാൻ