കാനഡ മോഡൽ ഫ്രീഡം കോൺവോയ് പരീക്ഷിച്ച് പാരീസ് : അടിച്ചൊതുക്കി ഫ്രഞ്ച് പോലീസ്

0

പാരീസ്: കാനഡ മോഡൽ ഫ്രീഡം കോൺവോയ് പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധകരെ തുരത്തി ഫ്രഞ്ച് പോലീസ്. നിരനിരയായി വാഹനങ്ങളിൽ എത്തി ഗതാഗതം തടഞ്ഞ സമരക്കാരുടെ നേരെ പോലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. കണ്ണീർ വാതകം മൂലം നട്ടംതിരിഞ്ഞ 50 സമരക്കാരെ പോലീസ് തൂക്കി അകത്തിട്ടുവെന്ന് ഫ്രഞ്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാനഡ മോഡലുമായി സമരക്കാർ വരുന്നുണ്ടെന്ന് വിവരം ലഭിച്ച ഫ്രഞ്ച് അധികൃതർ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സുരക്ഷക്കായി വിന്യസിച്ചത് ഏഴായിരം പോലീസ് ഉദ്യോഗസ്ഥരെയാണ്‌. ഫ്രീഡം കോൺവോയ് പ്രതിഷേധ പ്രകടനങ്ങൾ തടയുമെന്ന് നേരത്തെ ഫ്രഞ്ച് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പ്രതിഷേധകർ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. കാനഡയിലെ ഫ്രീഡം കോൺവോയ്ക്ക് സമാനമായ രീതിയിൽ ന്യൂസിലൻഡ്,ഓസ്‌ട്രേലിയ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനം വിജയകരമായി നടന്നെങ്കിലും, ഫ്രാൻസിൽ സമരക്കാർക്ക് കണക്ക് പിഴച്ചു.

ഫ്രീഡം കോൺവോയ് സമരക്കാരുടെ പ്രതിഷേധങ്ങൾ കാനഡയും അമേരിക്കയും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാരത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. കനത്ത സാമ്പത്തിക നഷ്ടമാണ് ഇരു രാജ്യങ്ങൾക്കും ഇതുമൂലം സംഭവിക്കുന്നത്. പ്രതിഷേധക്കാരെ ഭയന്ന് രഹസ്യ കേന്ദ്രത്തിലേയ്ക്ക് താമസം മാറിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പോലെ, മൃദു നിലപാടായിരിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ സ്വീകരിക്കുകയെന്ന് കരുതിയ പാരീസിലെ പ്രതിഷേധകരുടെ കണക്കുകൂട്ടലുകൾക്ക് ലഭിച്ചത് വൻ തിരിച്ചടിയാണ്.

Google search engine
Previous articleജസ്റ്റിൻ ട്രൂഡോ : ഖാലിസ്ഥാൻ ഭീകരരുടെ അപ്പോസ്തലൻ
Next articleകാനഡയിൽ സ്ഥിതിഗതികൾ രൂക്ഷം: പോലീസ് ചീഫ് രാജിവെച്ചു, 50 വർഷത്തിലാദ്യമായി എമർജൻസി ആക്ട് പ്രഖ്യാപിച്ച് ട്രൂഡോ