‘കീവിലെ പ്രേതം ആരാണ്?’ : 6 റഷ്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടത് ദുരൂഹമായ ഉക്രൈൻ മിഗ്

0

കീവ്: റഷ്യ ഉക്രൈൻ പോരാട്ടം നടക്കുന്ന യുദ്ധഭൂമിയിൽ നിന്നും പലതരം വാർത്തകളാണ് പുറത്തു വരുന്നത്. അക്കൂട്ടത്തിൽ, രണ്ടു ദിവസമായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് ഉക്രൈനിയൻ വ്യോമസേനയുടെ ഒരു പൈലറ്റും അയാളുടെ മിഗ്-29 പോർവിമാനവും.

റഷ്യയുടെ 6 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത് ഈ പൈലറ്റ് ആണെന്നാണ് ഉക്രൈൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ‘കീവിലെ പ്രേതം’ എന്നാണ് ഇനിയും ആരെന്ന് വ്യക്തമല്ലാത്ത ഈ യുദ്ധവിമാനത്തെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

ഇടയ്ക്ക് കീവിനു മുകളിലൂടെ ഇരമ്പിപ്പറക്കുന്നത് കാണാം, അതിൽ കൂടുതലൊന്നും ഈ വിമാനത്തെക്കുറിച്ചോ വൈമാനികനെക്കുറിച്ചോ ആർക്കുമറിയില്ല. എന്തായാലും, ഉക്രൈൻ ജനതയുടെ ആശ്വാസമായി മാറിയിരിക്കുകയാണ് ഈ വിമാനം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിന്റെ തുറുപ്പുചീട്ടായാണ് ഇതിനെ ഉക്രൈൻ കാണുന്നത്.

Google search engine
Previous articleയുദ്ധഭൂമിയുടെ നടുവിലേയ്ക്ക് അവൾ പിറന്നു വീണു : കുട്ടിയ്ക്ക് ‘ഫ്രീഡം’ എന്നു പേരിട്ട് ഉക്രൈൻ സർക്കാർ
Next articleഉക്രൈനിലെ അണക്കെട്ട് റഷ്യ ബോംബ് വെച്ചു തകർത്തു