‘ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകില്ല’: ഗുലാം നബി ആസാദ്

0

ബരാമുള്ള: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗുലാം നബി ആസാദ്. കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന വ്യാജ വാഗ്ദാനങ്ങൾ ചില രാഷ്ട്രീയ പാർട്ടികൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർ കശ്മീരി ജനതയെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.

കശ്മീരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

അതേസമയം, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസ് തകർന്ന് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

Google search engine
Previous article‘കാർത്തിക് ആര്യനും സാറ അലി ഖാനും ഒരുമിച്ച് അവാർഡ് ദാന ചടങ്ങിൽ’: ആഷിഖി 3 ദമ്പതികളെന്ന് വിശേഷിപ്പിച്ച്
ആരാധകർ
Next article‘സംസ്ഥാനത്തെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളിൽ പകുതിയിലധികം പേർക്കും മലയാളം വായിക്കാനറിയില്ല’: സർവ്വേ റിപ്പോർട്ട് പുറത്തുവിട്ട് എൻസിഇആർടി