യുദ്ധഭൂമിയുടെ നടുവിലേയ്ക്ക് അവൾ പിറന്നു വീണു : കുട്ടിയ്ക്ക് ‘ഫ്രീഡം’ എന്നു പേരിട്ട് ഉക്രൈൻ സർക്കാർ

0

കീവ്: റഷ്യ ഉക്രൈൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് യുദ്ധഭൂമിയിൽ നിന്ന് ഒരു പ്രത്യാശയുടെ വാർത്ത. ഉക്രൈൻ അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പിൽ, ഒരു ഉക്രൈനിയൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

ഭൂഗർഭ ക്യാമ്പിൽ, കത്തിയെരിയുന്ന കെട്ടിടങ്ങൾക്കും റഷ്യൻ സൈനികർക്കും പീരങ്കികൾക്കും നടുവിലേക്ക് ജനിച്ചു വീണ പെൺകുഞ്ഞിന് പേരിട്ടത് ഉക്രൈൻ വിദേശകാര്യ മന്ത്രാലയമാണ്. സ്വാതന്ത്ര്യം എന്ന അർത്ഥം വരുന്ന ‘ഫ്രീഡം’ എന്ന പേരാണ് അവർ പെൺകുഞ്ഞിനു നൽകിയത്.

കുഞ്ഞും 23 വയസ്സുകാരിയായ അമ്മയും സുഖമായിരിക്കുന്നു എന്നാണ് സർക്കാർ റിപ്പോർട്ട് ചെയ്യുന്നത്.

Google search engine
Previous articleസർക്കാർ ന്യൂസ് ഏജൻസികൾ ബ്ലോക്ക് ചെയ്തു : സർക്കാർ ഏർപ്പെടുത്തിയത് വൻ നിയന്ത്രണങ്ങൾ ഫേസ്ബുക്കിനെ പൂട്ടി റഷ്യ
Next article‘കീവിലെ പ്രേതം ആരാണ്?’ : 6 റഷ്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടത് ദുരൂഹമായ ഉക്രൈൻ മിഗ്