‘മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം’: ദേശീയതലത്തിൽ ഉയർത്തുമെന്ന് ഗവർണർ

0

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ദേശീയതലത്തിൽ ഉയർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല നിയമന വിവാദങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം കർശന തീരുമാനം എടുത്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകരായി സംസാരിച്ചെങ്കിലും ഉപദേശത്തിന് 45 ലക്ഷം നൽകേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ സർക്കാരിനെ പരിഹസിക്കുകയും ചെയ്തു.

മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷമാണ് കാത്തിരിക്കേണ്ടി വരുന്നത്. അതേസമയം, കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കാൻ രണ്ടുവർഷം മതിയെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ കെ രാഗേഷിന്റെ മുഖ്യമന്ത്രി ഓഫീസിലെ സ്ഥാനമാണ് പ്രിയ വർഗീസിന് നിയമനം നൽകാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയെ മാനിക്കുന്നുവെന്നും ഗവർണർ ഈ അവസരത്തിൽ അറിയിച്ചു.
പിറന്നാൾ ആശംസകൾക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും  ചെയ്തു.

Google search engine
Previous article‘രാജ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപണം വിജയകരം’: ചരിത്രമെഴുതി ഐഎസ്ആർഒ
Next article‘ബസ്സ് നിർത്തിക്കാൻ മൂന്നു വയസ്സുകാരനെ ബസ്സിന്റെ മുന്നിലേക്ക് എറിഞ്ഞു’: പിതാവിന്റെ ക്രൂരതയ്ക്ക് മുന്നിൽ നടുങ്ങി നഗരം