‘ഭീകരവാദ പ്രവർത്തനം’: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം

0

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനത്തെ തുടർന്ന് രാജ്യത്ത് 14 ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ കൈമാറാൻ ഈ ആപ്പുകൾ ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ജമ്മു കാശ്മീരിലെ ഭീകരരും സന്ദേശം കൈമാറാൻ ഈ ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ആപ്പുകൾ ട്രാക്ക് ചെയ്യാൻ സാധ്യമല്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയായമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കി അവ നിരോധിക്കുകയായിരുന്നു. 2000 – ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് സെക്ഷന്‍ 69 എ പ്രകാരമാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിരോധിച്ച ആപ്പുകൾ ചുവടെ കൊടുക്കുന്നു.
Crypviser, Enigma, Safeswiss,Wickrme, Mediafire,Briar,BChat,Nandbox,Conion,IMO,
Element,Second line,Zangi,Threema

Google search engine
Previous article‘പൂരപ്പൊലിമയിൽ തൃശൂർ നഗരം’: കാണികളിൽ വിസ്മയം തീർത്ത് കുടമാറ്റം
Next article‘ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി’: ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ