യോഗിക്കെതിരെയുള്ള പ്രസംഗം: അസം ഖാന് മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ച്
കോടതി

0

ലക്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള പ്രസംഗ കേസിൽ സമാജ് വാദി പാർട്ടി നേതാവായ അസം ഖാന് ശിക്ഷ വിധിച്ച് കോടതി. മൂന്നു വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 25,000 രൂപ പിഴയും അദ്ദേഹം നൽകേണ്ടിവരും. യുപിയിലെ റാംപൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ലാണ് കേസിനാസ്പദമായ വിവാദ പ്രസംഗം നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിംഗ് ഐ.എ.എസിനെയുമാണ് അസം ഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. അതേസമയം, തടവ് ശിക്ഷയുടെ കാലാവധി മൂന്ന് വർഷമായതിനാൽ, അസം ഖാന് തന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടും.

തട്ടിപ്പ് കേസിനെ തുടർന്ന് രണ്ടു വർഷമായി അദ്ദേഹം ജയിലിൽ ആയിരുന്നു. ഇപ്പോൾ സുപ്രീം കോടതിയാണ് അയാൾക്ക് ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകളാണ് അസം ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Google search engine
Previous articleചരിത്രം തിരുത്തിക്കുറിച്ച് ഋഷി സുനക്: ബ്രിട്ടനിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും
Next article‘കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണം’: പ്രധാനമന്ത്രിക്ക് കത്തെഴുതി കെജരിവാൾ