‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരും’: കർണാടക വിദ്യാഭ്യാസ മന്ത്രി

0

ബംഗളൂരു: ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയുടെ വിഭിന്ന വിധി വന്നതിനെത്തുടർന്ന് നിലപാടറിയിച്ച് കർണാടക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. സുപ്രീം കോടതിയിൽ നിന്നും വിഭിന്ന വിധി വന്നതിനെ തുടർന്നാണ് നിരോധനം തുടരാൻ കർണാടക തീരുമാനിച്ചത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ഇതുവരെ സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിയനുസരിച്ച് കോളേജിലും സ്കൂളുകളിലും ഹിജാബ് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കർണാടകയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപരമായ ആചാരങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ പലകോണുകളിലും ഹിജാബ് ധരിക്കുന്നതിനെതിരെ സ്ത്രീകൾ പ്രക്ഷോഭം നടത്തുകയാണെന്ന് ബി.സി നാഗേഷ് ചൂണ്ടിക്കാട്ടി.

കർണാടക ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി പറഞ്ഞിരുന്നു. എന്നാൽ, ജസ്റ്റിസ് സുധാൻഷു ധൂലിയ ഹൈക്കോടതിയുടെ വിധി തള്ളുകയാണു ചെയ്തത്. ഇതേതുടർന്നാണ്, അന്തിമ വിധി വരുന്നതുവരെ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.

Google search engine
Previous article‘കൊച്ചിയിൽ നരബലി’: സ്ത്രീകളെ കൊന്നു കുഴിച്ചിട്ട പ്രതി പിടിയിൽ
Next article‘കശ്മീരിലെ പ്രശ്നങ്ങൾക്ക്‌ കാരണം നെഹ്റു’: ഒറ്റയടിക്ക് പരിഹരിച്ചത് മോദിയെന്ന് അമിത് ഷാ