തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ എതിർത്തു : പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു

0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ, അക്രമികൾ ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു. പതിനെട്ടുകാരിയായ പൂജ ഓദ് എന്ന പെൺകുട്ടിയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പാകിസ്ഥാനിലെ സുക്കൂർ ജില്ലയിലെ റോഹിയിലാണ് സംഭവം. തെരുവിൽ വച്ച്, തന്നെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുത്തതു കൊണ്ടാണ് പൂജയ്ക്ക് വെടിയേറ്റത്. ബലംപ്രയോഗിച്ച് തന്നെ തട്ടിക്കൊണ്ടു തടയാൻ ശ്രമിച്ച പൂജയെ, ക്രുദ്ധരായ അക്രമികൾ വെടിവെക്കുകയായിരുന്നുവെന്ന് ഫ്രൈഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാനിൽ ക്രൂരമായ പീഡനങ്ങളാണ് ഹിന്ദു, സിഖ് മുതലായ ന്യൂനപക്ഷ മതത്തിൽപ്പെട്ട പെൺകുട്ടികൾ അനുഭവിക്കുന്നത്. അമുസ്ലിങ്ങളുടെ വീട്ടിൽ കയറി പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോകലും ബലമായി മതം മാറ്റലും പാകിസ്ഥാനിൽ പതിവാണ്. ഇതിന് സാമുദായിക മതപ്രമാണിമാരുടെയും പോലീസിന്റെയും സർവ്വവിധ പിന്തുണയുമുണ്ട്. ബലമായി പിടിച്ചു കൊണ്ടു പോകുന്ന പെൺകുട്ടികളെ വിവാഹം ചെയ്യുകയും നിർബന്ധിച്ച് മതം മാറ്റുകയുമാണ് പതിവ്. പെൺകുട്ടിയുടെ സമ്മതമില്ലെങ്കിപ്പോലും, വിവാഹം കഴിഞ്ഞാൽപ്പിന്നെ കോടതിയടക്കമുള്ള സ്ഥാപനങ്ങൾ ‘ഭർത്താവിന്റെ’ കൂടെയെ നിൽക്കൂ. ഭരണകൂടവും പോലീസുമെല്ലാം ഇത്തരം അക്രമങ്ങൾക്ക് നേരെ കണ്ണടക്കുകയാണ് പതിവ്.

Google search engine
Previous articleമുൻകരുതലുകൾ ആരംഭിച്ച് യൂറോപ്പ് : സ്ലോവാക്യയിൽ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നു
Next article’18 വയസിൽ ആരംഭിച്ചതാണ്, ഇരകളെ വശീകരിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നു’ : റഷ്യൻ ചാരസുന്ദരിയുടെ വെളിപ്പെടുത്തലുകൾ