10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം : കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0

ന്യൂഡൽഹി: ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന നയവുമായി കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനതലത്തിലെ ന്യൂനപക്ഷങ്ങളെ കൃത്യമായി നിർവചിക്കുന്ന അഭിനന്ദനങ്ങൾ വേണമെന്ന് സുപ്രീം കോടതിയിൽ ലഭിച്ച അജിയുടെ പ്രതികരണമായാണ് സർക്കാരിന്റെ ഈ വെളിപ്പെടുത്തൽ. സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും, എന്നാൽ, കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ന്യൂനപക്ഷം ആയിട്ടും ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ കാര്യമന്ത്രാലയമാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ന്യൂനപക്ഷങ്ങളെ നിർവചിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന എൻസിഎംഇഐ നിയമം കേന്ദ്രസർക്കാർ ഉപയോഗിക്കുന്നില്ലെന്ന് ഹർജിക്കാരനായ അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ ചൂണ്ടിക്കാട്ടി. ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ, ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്രസർക്കാർ പരമോന്നത കോടതിയെ അറിയിച്ചിട്ടുണ്ട്.

Google search engine
Previous articleമദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി : പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും
Next article‘കൊന്നു കളയും.! ഉറപ്പാണ്’ : യോഗി വീണ്ടും ജയിച്ചതോടെ സ്വമേധയാ വന്നു കീഴടങ്ങിയത് അൻപതിലധികം ക്രിമിനലുകൾ