‘ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി’: ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

0

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തിയ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. പ്രദീപ് കുറുൽക്കർ (59) എന്ന ശാസ്ത്രജ്ഞനെയാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമായി വാട്സാപ്പ് വഴിയും വീഡിയോ കോൾ വഴിയും ശാസ്ത്രജ്ഞന് ബന്ധമുണ്ടായിരുന്നെന്ന് മഹാരാഷ്ട്ര എ.ടി.എസ് വ്യക്തമാക്കി. ഈ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മിസൈൽ ലോഞ്ചറുകൾ അടങ്ങുന്ന യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന വിഭാഗത്തിലെ ഉയർന്നൊരു ശാസ്ത്രജ്ഞനാണ് ഇയാളെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.

പ്രദീപ് ഹണി ട്രാപ്പിൽ കുടുങ്ങിയതാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒഫീഷ്യൽ സീക്രട്സ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ശാസ്ത്രജ്ഞനെതിരെ കേസെടുത്തിരിക്കുന്നത്. ഡിആർഡിഒയിൽ നിന്ന് തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എ.ടി.എസ് കേസ് അന്വേഷിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Google search engine
Previous article‘ഭീകരവാദ പ്രവർത്തനം’: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം
Next article‘അഴുക്കുചാലിൽ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ’: കനാലിലേക്ക് എടുത്തുചാടി ജനങ്ങൾ