‘വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിക്ക് മർദ്ദനം’: യുവാവിന്റെ വീട് പൊളിച്ച് നീക്കി സർക്കാർ

0

ഭോപ്പാൽ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ മർദ്ദിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് മധ്യപ്രദേശ് സർക്കാർ പൊളിച്ച് നീക്കി. മധ്യപ്രദേശിലെ ധേര സ്വദേശിയായ പങ്കജ് തൃപാഠി(24)യുടെ വീടാണ് തകർത്തത്. യുവതിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ്, സർക്കാർ കനത്ത നടപടി സ്വീകരിച്ചത്.

കൂടാതെ, ഡ്രൈവറായ ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് പങ്കജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന്, കാമുകി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ മർദ്ദിക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇയാളുടെ വീട് ഇടിച്ചുനിരത്താൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിൽ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.

Google search engine
Previous article‘ക്രിസ്മസ് ഇസ്ലാമിക വിരുദ്ധം’: സക്കീർ നായിക്കിന് ക്രിസ്മസ് ആശംസ അയച്ച് സോഷ്യൽ മീഡിയ
Next articleപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച, കസവ് വേഷ്ടിയും കൃഷ്ണവേഷവും സമ്മാനിച്ച് മുഖ്യമന്ത്രി