‘ഇരകളുടെ മാംസം പ്രസാദം’: അയൽക്കാർക്ക് നൽകിയാൽ ഫലസിദ്ധി വേഗത്തിലാകുമെന്ന് ഷാഫി

0

പത്തനംതിട്ട: കേരളത്തെ നടുക്കിയ നരബലിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇരകളുടെ മാംസം പ്രസാദമാണെന്നും അയൽക്കാർക്ക് നൽകിയാൽ ഫലസിദ്ധി വേഗത്തിലാകുമെന്നും ഷാഫി തങ്ങളോട് പറഞ്ഞുവെന്ന് ദമ്പതികൾ പോലീസിനു മൊഴി നൽകി. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ കരളും ചില അവയവങ്ങളും പച്ചയ്ക്ക് കഴിക്കണമെന്നാണ് ഷാഫി ഭഗവൽ സിംഗിനോടും ലൈലയോടും ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യം ഇരുവരും നിരസിക്കുകയായിരുന്നു.

തുടർന്നാണ്, ശരീരഭാഗങ്ങൾ പാകം ചെയ്ത് കഴിക്കാൻ ഷാഫി ആവശ്യപ്പെട്ടത്. ഉപ്പും മഞ്ഞൾപ്പൊടിയും മാത്രം ചേർത്ത് ഷാഫിയാണ് മാംസം കറിവച്ചതെന്ന് ഭഗവൽ സിംഗും ഭാര്യ ലൈലയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാംസം പ്രസാദമായതിനാൽ അയൽക്കാർക്കും മറ്റും നൽകണമെന്ന് ഷാഫി ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൊലപാതകം പുറത്തറിയും എന്ന സംശയത്താൽ ഇരുവരും അത് നിരസിക്കുകയായിരുന്നു.

ഭഗവൽ സിംഗിന് ശാരീരിക ശേഷി കൂട്ടാനുള്ള ഒറ്റമൂലി എന്ന നിലയ്ക്ക്‌ ചില പ്രത്യേക ശരീരഭാഗങ്ങൾ കഴിക്കാൻ ഷാഫി ആവശ്യപ്പെടുകയായിരുന്നു. മൂവരും ഒരുമിച്ചാണ് മാംസം ഭക്ഷിച്ചെതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളുടെ ശരീരഭാഗങ്ങൾ കറിവച്ച് കഴിക്കണമെന്നത് തൻ്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് ഷാഫി പറഞ്ഞെന്നും ദമ്പതികൾ വെളിപ്പെടുത്തി. പിന്നീട്, മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടെന്നും മാറ്റിവെച്ച അവയവങ്ങളും മാംസങ്ങളും ഫ്രിഡ്ജ് സൂക്ഷിച്ച് പല ദിവസങ്ങളിലും ഭക്ഷിച്ചുവെന്ന് ഇരുവരും പൊലീസിനു മൊഴി നൽകി.

Google search engine
Previous article‘കശ്മീരിലെ പ്രശ്നങ്ങൾക്ക്‌ കാരണം നെഹ്റു’: ഒറ്റയടിക്ക് പരിഹരിച്ചത് മോദിയെന്ന് അമിത് ഷാ
Next article‘ആത്മകഥയിൽ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും’: സ്വപ്നയുടെ ചതിയുടെ പത്മവ്യൂഹം പുറത്ത്