’20 കോടി വിലയുള്ള നായ ഇനി ബംഗളൂരുവിൽ’: സ്വന്തമാക്കിയത് കോക്കേഷ്യൻ ഷെപ്പേഡിനെ

0

ബംഗളൂരു: 20 കോടി വിലയുള്ള നായ ഇനി ബംഗളൂരുവിന് സ്വന്തം. അപൂർവയിനം കൊക്കേഷ്യൻ ഷെപ്പേഡിനെ ബംഗളൂരുകാരൻ സ്വന്തമാക്കുകയായിരുന്നു. 20 കോടി രൂപ മുടക്കിയാണ് ബംഗളൂരുവിലെ കെന്നൽ ഉടമയായ സതീഷ് നായയെ വാങ്ങിയത്. ഇദ്ദേഹം ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്റെ പ്രസിഡണ്ടും കൂടിയാണ്.

ഹൈദരാബാദിലെ ഒരു ബ്രീഡറിൽ നിന്നാണ് സതീഷ് നായയെ വാങ്ങിയത്. ഇന്ത്യയിലെ തന്നെ അപൂർവയിനം നായകളിൽപ്പെട്ടതാണ് കൊക്കേഷ്യൻ ഷെപ്പേഡ്. ‘കാഡബോം ഹെയ്ഡർ’ എന്നാണ് സതീഷിന്റെ കെന്നലിന്റെ പേര്. തന്റെ സ്ഥാപനത്തിന്റെ പേര് തന്നെയാണ് അദ്ദേഹം തന്റെ പ്രിയ വളർത്തുനായക്കും നൽകിയിരിക്കുന്നത്.

വലുപ്പത്തിന്റെ കാര്യത്തിൽ വലുതാണെങ്കിലും വളരെ സ്നേഹമുള്ള നായയാണ് ഇതെന്ന് സതീഷ് വ്യക്തമാക്കുന്നുണ്ട്.

അതിക്രമിച്ച് കിടക്കുന്നവരിൽ നിന്ന് സ്വത്ത് സംരക്ഷിക്കുന്നതിനും ചെന്നായ്ക്കളും കൊയോട്ടുകളും തുടങ്ങി ചെറുതും വലുതുമായ വേട്ടക്കാരിൽ നിന്നും കന്നുകാലികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ഇവയെ ഉപയോഗിച്ചിരുന്നത്.  2016ൽ രണ്ടു കൊറിയൻ മാസ്റ്റിഫുകളെ സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. ചൈനയിൽ നിന്നാണ് സതീഷ് നായകളെ ഇറക്കുമതി ചെയ്തത്. എയർപോർട്ടിൽ നിന്നും റോൾസ് റോയിസിലും റേഞ്ച് റോവറിലുമാണ് അദ്ദേഹം നായകളെ കൊണ്ടുപോയത്.

Google search engine
Previous article‘പെൺമക്കളെ കാണണം’: നിയമപരമായി ലിംഗഭേദം മാറ്റി അച്ഛൻ
Next article‘കേരള പോലീസിൽ 828 ക്രിമിനലുകൾ’: പോലീസുകാരെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി