‘ലോക്സഭയിൽ ജോലിയുള്ള മോദിജിയല്ലേ?, എനിക്കറിയാം!’: കുഞ്ഞിന്റെ മറുപടിയിൽ പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി

0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പാർലമെന്റ് അംഗം അനിൽ ഫിറോസിയയുടെ അഞ്ചു വയസ്സുകാരി മകളുമായുള്ള കണ്ടുമുട്ടൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള എംപി അനിൽ ഫിറോസിയ, മന്ത്രിയെ കാണാനാണ് പാർലമെന്റിലെത്തിയത്. കൂടെ, അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചു വയസ്സുകാരി മകൾ അഹാനയും ഉണ്ടായിരുന്നു. സംസാരത്തിനിടയിൽ കുട്ടിയെ അടുത്തു വിളിച്ച പ്രധാനമന്ത്രി, തന്നെ അറിയുമോയെന്ന് അവളോട് ചോദിച്ചു.

‘എനിക്ക് അറിയാമല്ലോ. നിങ്ങൾ മോദിജിയല്ലേ? ടിവിയിൽ സ്ഥിരമായി ഞാൻ കാണാറുണ്ട്’ എന്ന് അഹാന നിഷ്കളങ്കമായി മറുപടി നൽകി. പിന്നെ പ്രധാനമന്ത്രി ചോദിച്ചത് ‘ഞാൻ എന്താണ് ചെയ്യുന്നത് എന്നറിയാമോ?’ എന്നായിരുന്നു.

‘അതും അറിയാം, നിങ്ങൾക്ക് പാർലമെന്റിലല്ലേ ജോലി.?’ എന്ന കുട്ടിയുടെ മറുപടി കേട്ട് പ്രധാനമന്ത്രിയുൾപ്പെടെ മുറിയിലുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു.

കൈനിറയെ ചോക്ലേറ്റ് നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കൊച്ചു സുഹൃത്തിനെ യാത്രയാക്കിയത്. ഈയിടെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഭാരം കുറയ്ക്കൽ ചലഞ്ച് ഏറ്റെടുത്ത അനിൽ, സോഷ്യൽ മീഡിയയിൽ താരമായി മാറിയിരുന്നു.

Google search engine
Previous articleചോർന്നൊലിച്ച് ശബരിമല ശ്രീകോവിൽ: റിപ്പോർട്ട് ചെയ്ത് മൂന്നു മാസമായിട്ടും നടപടിയെടുക്കാതെ ദേവസ്വം
Next articleപാർത്ഥ ചാറ്റർജിയുടെ മന്ത്രിസ്ഥാനം തെറിച്ചു: വകുപ്പ് ഏറ്റെടുത്ത് മമത