നടക്കുന്നത് വേട്ട തന്നെ : കാണ്ഡഹാർ വിമാന റാഞ്ചികളുടെ തലവനെയും അജ്ഞാതർ വധിച്ചു

0

കറാച്ചി: ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിക്കൊണ്ടു പോയ സംഭവത്തിൽ നിർണായകമായ അടുത്ത വഴിത്തിരിവ്. വിമാനറാഞ്ചികളുടെ തലവനായ സഫറുള്ള ജമാലിയും അജ്ഞാതരാൽ കൊല്ലപ്പെട്ടു.

കറാച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്ന് പാകിസ്ഥാൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം റാഞ്ചാൻ സഫറുള്ളയെ സഹായിച്ച അനുചരന്മാരിലൊരാളായ സഫൂർ മിസ്ത്രിയും ദിവസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടിരുന്നു. ആൾമാറാട്ടം നടത്തി ജീവിച്ചിരുന്ന സഫൂറിന്റെ സ്ഥാപനത്തിലെത്തിയ രണ്ടുപേർ, അയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിറകിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ റോ ആണെന്ന ആരോപണം ശക്തമാവുകയാണ്. ഭീകരവാദികൾക്ക് സകലവിധ പിന്തുണയും നൽകുന്ന പാക്കിസ്ഥാന്റെയുള്ളിൽ കയറി ഇങ്ങനെയൊരു സാഹസം ചെയ്യാൻ മറ്റൊരു സാധ്യതയും കാണുന്നില്ലെന്ന നിലപാടിലാണ് സോഷ്യൽ മീഡിയ.

1999 ഡിസംബറിലാണ് ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയത്. അന്ന് വിമാനം റാഞ്ചിയ ഭീകരരിൽ, രണ്ടുപേർ മാത്രമാണ് ഇനി ജീവനോടെ ബാക്കിയുള്ളത്.

Google search engine
Previous article‘എല്ലാവരെയും കൊല്ലും, നിന്റെ ആൺമക്കളെയും ഭാര്യമാരെയും അവരുടെ ചെറിയ കുട്ടികളെയുമടക്കം’ : കശ്മീരി കുടുംബത്തിന്റെ വാതിലിലൊട്ടിച്ചിരുന്ന പോസ്റ്റർ പങ്കുവെച്ച് വിവേക് അഗ്നിഹോത്രി
Next articleചൈനയുടെ ആർ.കെ.എ : ഉപഗ്രഹങ്ങളെ പോലും തകർത്തു കളയുന്ന മൈക്രോവേവ് ആയുധം