‘ബാർ സ്മൃതിയുടെ മകളുടേതല്ല’: അവകാശവാദവുമായി ഗോവൻ കുടുംബം

0

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ബാറിന്റെ അവകാശികൾ രംഗത്ത്. അസ്സഗാവിലെ സില്ലി സോൾഡ് എന്ന ബാർ റെസ്‌റ്റോറന്റ് തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് പറഞ്ഞ് ഗോവൻ കുടുംബമാണ് രംഗത്തുവന്നത്. റസ്റ്റോറന്റ് ഉടമയുടെ ഭാര്യയും മകനും എക്സൈസിന് നൽകിയ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

2021 മെയിൽ റസ്റ്റോറന്റ് ഉടമയായ ആന്റണി ഡി ഗാമ മരിക്കുകയും അദ്ദേഹത്തിന്റെ പേരിൽ ബാർ ലൈസൻസ് പുതുക്കിയെന്നും പറഞ്ഞ് അഭിഭാഷകൻ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അദ്ദേഹത്തിന്റെ മകൻ ഡീൻ ഡി ഗാമ വ്യക്തമാക്കി. പിതാവ് ജീവിച്ചിരിക്കുമ്പോൾ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നുവെന്ന് മകൻ അറിയിച്ചു.

എന്നാൽ, മരിച്ചയാളുടെ ഒപ്പിട്ടു സ്മൃതി ഇറാനിയുടെ മകൾ ബാർ ലൈസൻസ് നേടിയെന്നാണ് കോൺഗ്രസ് വാദിച്ചത്. കോൺഗ്രസ് വക്താക്കളായ പവൻ ഖേര, ജയറാം രമേശ് എന്നിവരാണ് ഈ വാദവുമായി രംഗത്തുവന്നത്. ഇതിനെതിരെ സ്മൃതി ഇറാനി രംഗത്തുവരികയും പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

Google search engine
Previous article‘യുപി മോഡലിൽ എൻകൗണ്ടർ ചെയ്ത് കൊന്നുതള്ളും’: മുന്നറിയിപ്പു നൽകി കർണാടക മുഖ്യമന്ത്രി
Next article‘ഓഗസ്റ്റ് 2 മുതൽ പ്രൊഫൈൽ ചിത്രമായി ദേശീയപതാക ഉപയോഗിക്കണം’: ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി