‘ഇമോഷണൽ, ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തി’: തുറന്നുപറഞ്ഞ് ഹണി റോസ്

0

ഇമോഷണൽ, ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തിയെന്ന് നടി ഹണി റോസ്. ഇത്തരം സന്ദർഭങ്ങൾ തനിക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി തുറന്നു പറഞ്ഞു. ഫ്ലവേഴ്സ് ചാനലിൽ അവതരിപ്പിക്കുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ വച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘കഥയ്ക്ക് അനുയോജ്യമായ രീതിയിൽ അഭിനയിക്കുക അല്ലെങ്കിൽ അത്തരം സീനുകളിൽ വിട്ടുവീഴ്ച ചെയ്യുക’എന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ മറുപടി പറയുകയായിരുന്നു താരം. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും പലപ്പോഴും അതിന്റെ പേരിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

എന്നാൽ, ഇത്തരം സീനുകൾ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു. നമ്മൾ ചെയ്യാൻ പോകുന്ന രംഗത്തെക്കുറിച്ച് നമുക്ക് തന്നെ ക്ലാരിറ്റി വേണമെന്ന് താരം വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു രംഗം ഷൂട്ട് ചെയ്ത് സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. താൻ അഭിനയിക്കാമെന്ന് പറയുമ്പോൾ അത്തരത്തിലുള്ള സീൻ ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് ഈ കാര്യം തന്റെ അടുത്തു പറഞ്ഞതെന്നും ഹണി റോസ് വ്യക്തമാക്കി.

Google search engine
Previous article‘ആലിയയും രൺബീറും കോമാളികൾ’: ബ്രഹ്മാസ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ
Next article‘ബ്രഹ്മാസ്ത്ര 2 വിനായി കാത്തിരിക്കാനാവില്ല’: സിനിമയെ പുകഴ്ത്തി ബോളിവുഡ് താരങ്ങൾ