‘ജനറൽ ബിപിൻ റാവത്തിന്റെ സ്വപ്നം’: ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും

0

ന്യൂഡൽഹി: ചൈനയുടെ ഗൂഢലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് കുതിക്കുന്ന പ്രളയ് മിസൈലുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകും. പ്രളയ് മിസൈലുകൾക്ക് 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തെ നശിപ്പിക്കാൻ സാധിക്കും. ഡിആർഡിഒയാണ് മിസൈലുകൾ വികസിപ്പിച്ചെടുത്തത്.

ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഉയർന്ന നിലവാരത്തിലുള്ള കൃത്യതയാണ് പ്രളയ് ബാലിസ്റ്റിക് മിസ്സൈലിന്റെ പ്രധാന സവിശേഷത. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാൻ മിസൈലിന് കഴിയും. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു താൽക്കാലിക ലോഞ്ചറിൽ നിന്നു വരെ ഈ മിസൈൽ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും.

മുൻ സംയുക്ത സേന മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു പ്രളയ് മിസൈലുകൾ. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കാൻ പ്രളയ് മിസൈലുകൾക്ക് സാധിക്കും. മിസൈലിന്റെ പരീക്ഷണ വിക്ഷേപണവും വിജയകരമായിരുന്നു.

Google search engine
Previous article‘വന്ദേഭാരത് തലസ്ഥാനത്ത്’: വൻ സ്വീകരണവുമായി ജനങ്ങൾ
Next article‘വന്ദേഭാരത് കാസർഗോഡ് വരെ സർവീസ് നടത്തും’: തിരുവനന്തപുരത്ത് വരുന്നത് വൻ വികസനങ്ങൾ