‘പോടാ ബൈഡാ’ ലൈനിൽ ഇന്ത്യ : ഉപരോധം മറികടന്ന് വാങ്ങുന്നത് 30,00,000 ബാരൽ റഷ്യൻ എണ്ണ

0

ഡൽഹി: റഷ്യയുടെ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. ഏതാണ്ട് മുപ്പത് ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റഷ്യയിൽ നിന്നും വാങ്ങുമെന്ന് അന്താരാഷ്ട്ര ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയ്ക്കുള്ള പരോക്ഷപിന്തുണ എന്ന നിലയിൽ റഷ്യയിൽ നിന്ന് നേരിട്ടല്ലാതെ, സ്വിസ് ഓയിൽ കമ്പനിയായ വിറ്റോളിൽ നിന്നാണ് യുരൽ ഓയിൽ (അന്താരാഷ്ട്ര വിപണിയിലെ റഷ്യൻ എണ്ണ) വാങ്ങുന്നത്. അമേരിക്കയടക്കമുള്ള ഒന്നാം നമ്പർ രാജ്യങ്ങളുടെ കനത്ത വിലക്കും ഉപരോധവും നിലനിൽക്കവേയാണ് ഇന്ത്യയുടെ ഈ നയപരമായ നീക്കം.

ഫെബ്രുവരി 24ന് റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിച്ചതിനു ശേഷം, ഇന്ത്യ ആദ്യമായാണ് ഇത്തരത്തിലുള്ള എണ്ണയ്ക്ക് ഓർഡർ നൽകുന്നത്.

Source: Reuters

Google search engine
Previous articleരാജ്യത്തിനെതിരെ കൊലവിളിയും കൊണ്ടിറങ്ങിയാൽ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പിന്നെ റഷ്യയിലുണ്ടാവില്ല : ക്രെംലിൻ
Next article‘എല്ലാവരെയും കൊല്ലും, നിന്റെ ആൺമക്കളെയും ഭാര്യമാരെയും അവരുടെ ചെറിയ കുട്ടികളെയുമടക്കം’ : കശ്മീരി കുടുംബത്തിന്റെ വാതിലിലൊട്ടിച്ചിരുന്ന പോസ്റ്റർ പങ്കുവെച്ച് വിവേക് അഗ്നിഹോത്രി