ജോലി കിട്ടി കാനഡയിലേക്ക് താമസം മാറി: രണ്ടുദിവസത്തിനുള്ളിൽ ഇന്ത്യക്കാരന്റെ പണി പോയി

0

ന്യൂഡൽഹി: കാനഡയിലേക്ക് താമസം മാറിയ ഇന്ത്യക്കാരന്റെ ജോലി നഷ്ടപ്പെട്ടു. കാനഡയിലെത്തി രണ്ടു ദിവസത്തിന് ശേഷമാണ് ഇയാൾക്ക് ജോലി നഷ്ടമായത്. ഐഐടി ബിരുദധാരിയായ ഹിമാൻഷു വി എന്ന വ്യക്തിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

മെറ്റയിൽ നിന്നും പിരിച്ചുവിട്ട 11000 ജോലിക്കാരിൽ ഒരാളാണ് ഇദ്ദേഹം. ലിങ്കിടിനിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. അടുത്തത് എന്താണ് തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും എന്തുതന്നെയാണെങ്കിലും അത് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഈ പിരിച്ചുവിടലിലൂടെ നിരവധി പേരാണ് കഷ്ടപ്പാട് അനുഭവിക്കുന്നതെന്ന് ഹിമാൻഷു അറിയിച്ചു. നിമിഷനേരങ്ങൾക്കുള്ളിലാണ് ഈ പോസ്റ്റ് വൈറലായത്.

Google search engine
Previous article‘അടിമകളുടെ ചോരയ്ക്ക് മുകളിൽ ബ്രിട്ടൻ കെട്ടിപ്പടുത്തു’: ചാൾസ് രാജാവിനും പത്നിക്കും നേരെ മുട്ടയേറ്
Next articleരാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി