അമീനിയ്ക്ക് നീതി: സദാചാര പോലീസിനെ പിരിച്ചുവിട്ട് ഇറാൻ

0

ടെഹ്റാൻ: ജനങ്ങളുടെ പ്രതിഷേധത്തിനെ തുടർന്ന് സദാചാര സംരക്ഷണത്തിനായി നിയമിച്ചിരുന്ന മതകാര്യ പോലീസിനെ പിരിച്ചുവിട്ട് ഇറാൻ. മഹ്‌സ അമീനി എന്ന പെൺകുട്ടിയെ മതകാര്യ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം നടന്നിരുന്നത്. മതകാര്യ പോലീസിനെ പിരിച്ചുവിടുന്ന കാര്യം അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയാണ് അറിയിച്ചത്.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മതകാര്യ പോലീസ് മഹ്സ അമീനിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. തുടർന്ന്, രണ്ടുമാസത്തോളമായി ഇറാനിൽ സ്ത്രീകളും കുട്ടികളും ശക്തമായ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ ഹിജാബ് നിയമങ്ങൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും മുഹമ്മദ് ജാഫർ മൊണ്ടസേരി അറിയിച്ചിരുന്നു. തുടർന്ന്, നടന്ന പത്രസമ്മേളനത്തിലാണ് മതകാര്യ പോലീസിനെ പിരിച്ചുവിടുന്ന തീരുമാനമെടുത്തത്.

Google search engine
Previous article‘വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കുകയില്ല’: പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി
Next article‘മത പോലീസിനെതിരെയുള്ള പ്രതിഷേധം’: ആദ്യം അറസ്റ്റിലായ ഷെക്കാരിയെ തൂക്കിക്കൊന്ന് ഇറാൻ