‘ലോകകപ്പിന് നേരെ ഇറാൻ ആക്രമണം നടത്തിയേക്കാം’: മുന്നറിയിപ്പ് നൽകി ഇസ്രായേൽ

0

ടെൽ അവിവ്: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഇറാൻ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ. ഈ മേഖലയിൽ അസ്ഥിരത പടർത്തുവാനും ഹിജാബ് പ്രക്ഷോഭങ്ങളെ അട്ടിമറിക്കുവാനുമാണ് ഇറാന്റെ ശ്രമമെന്ന മുന്നറിയിപ്പാണ് ഇസ്രായേൽ പ്രതിരോധ പ്രതിരോധ സേന മേധാവി മേജർ ജനറൽ അഹരൂൺ ഹലൈവ നൽകിയത്.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 21 വയസ്സുകാരിയായ മാഹ്സാ അമീനിയെ ഇറാൻ പോലീസിലെ സദാചാര സംരക്ഷണ സേന മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഇറാനിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രക്ഷോഭത്തിൽ നൂറിലധികം സ്ത്രീകളെയും കുട്ടികളെയും ഇറാൻ പോലീസ് കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇറാനിലെ ജയിലുകളിൽ കഴിയുന്നത്.

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇറാൻ ഫുട്ബോൾ ടീം ദേശീയ ഗാനം ബഹിഷ്കരിച്ചിരുന്നു. മാഹ്സാ അമീനിക്ക് ആദരം അർപ്പിച്ചു കൊണ്ടും ഇറാനിലെ ഹിജാബ് നിയമത്തിനും പൗരോഹിത്യ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഫുട്ബോൾ ടീം ബഹിഷ്കരണം നടത്തിയത്. ഫുട്ബോൾ ടീമിന്റെ ബഹിഷ്കരണത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. അതേസമയം, ഇറാനിൽ തിരിച്ചെത്തിയാൽ ഇവർ എത്ര പേർ ജീവനോടെ ഉണ്ടാകുമെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Google search engine
Previous article‘ഹണി ട്രാപ്പിൽ പ്രവാസിയെ കുടുക്കി യുവതി’: ലക്ഷങ്ങൾ തട്ടിയത് ഇല്ലാത്ത സ്തനാർബുദത്തിന്റെ പേരിൽ
Next article‘കഞ്ചാവ് തിന്നുതീർത്ത് എലികൾ’: തൊണ്ടിമുതലിനായി പരക്കം പാഞ്ഞ് പോലീസ്