‘ഇസ്രായേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്, ഇതു ജയിക്കും’: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ

0

ടെൽ അവീവ്: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ. ഇസ്രായേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നതിന് ശേഷമാണ് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തങ്ങളിപ്പോൾ യുദ്ധത്തിലാണെന്നും ഇത് വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു.’ ഇസ്രായേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടല്ലോ, സംഘർഷമോ അല്ല , യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും ‘ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇസ്രായേൽ-ഹമാസ് യുദ്ധത്തില്‍ 1,000 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 600-ലധികം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 370 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1700ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണത്തെപ്പറ്റി ഔദ്യോഗികമായ റിപ്പോർട്ട് ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. ഹമാസ് തട്ടിക്കൊണ്ടുപോയ പൗരന്മാരുടെ മോചനത്തിനായുള്ള ഇസ്രായേലിന്റെ ശ്രമം തുടരുകയാണ്. പലസ്തീനുമായിട്ടുള്ള സംഘർഷത്തിൽ ഇസ്രായേലിന് ഉക്രൈൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Google search engine
Previous articleതച്ചന്റെ ബലിയും പരമശിവന്റെ തേരും: കാളൈയാർ കോവിലിന്റെ പ്രാധാന്യം അറിയാമോ?
Next article‘ഇന്ത്യയെപ്പോലെ സ്വാധീന ശക്തിയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ അനിവാര്യം’: നന്ദിയറിയിച്ച് ഇസ്രായേൽ പ്രതിനിധി